കൊടുംചൂടിൽ വലഞ്ഞ് ക്ഷീര മേഖല; സംസ്ഥാനത്ത് പാൽ ഉത്പാദത്തില്‍ വന്‍ ഇടിവെന്ന് മിൽമ
സംസ്ഥാനത്തെ കൊടുംചൂടിൽ വലഞ്ഞ് ക്ഷീര മേഖല. പാൽ ഉൽപാദനത്തിൽ 20 ശതമാനം ഇടിവുണ്ടായെന്ന് മിൽമ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നും പാലെത്തിച്ചാണ് നിലവിലെ പ്രതിസന്ധി മറികടക്കുന്നത്. ഒരു പാക്കറ്റ് മിൽമ പാലിലാണ് കേരളത്തിലെ പല അടുക്കളകളും ഒരു ദിവസം ആരംഭിക്കുന്നത്. പ്രതിദിനം മിൽമ മാർക്കറ്റിൽ എത്തിക്കുന്നത് 17 ലക്ഷം