കേരളത്തിൽ പന്ത് തട്ടാൻ മെസിയും സംഘവും എത്തും, സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ
ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ പോയിരുന്നു എന്നും ഒന്നര മാസത്തിനകം അർജന്റീന പ്രതിനിധികൾ കേരളത്തിലെത്തും എന്നും മന്ത്രി അറിയിച്ചു.രണ്ട് മത്സരങ്ങളാണ് ഉറപ്പിച്ചിട്ടുള്ളത്. ഏഷ്യയിലെ രണ്ട് ടീമുകളാകും അർജന്റീനക്കെതിരെ കളിക്കുക. സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും മത്സരം നടക്കുക.