ഓർമ്മകൾ പങ്കുവെച്ച് ഗുരുനാഥന്മാർ പഴയ വിദ്യാലയ തിരുമുറ്റത്ത് വീണ്ടും ഒത്തു ചേർന്നു
കരിന്തളം:ആയിരങ്ങൾക്ക് അക്ഷരാമൃതം പകർന്നേകി വിദ്യാലയത്തിൽ നിന്നും പിരിഞ്ഞ് പോയ ഗുരുനാഥൻമാർ ഒരിക്കൽ കൂടി ആ വിദ്യാലയ മുറ്റത്ത് ഒത്ത് ചേർന്നു. കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂളിൻ്റെ വാർഷികാഘോഷവും പ്രധാന അധ്യാപകൻ കെ ജോളി ജോർജ്ജിനുള്ള യാത്രയയപ്പും ഏപ്രിൽ 3 ന് നടക്കുന്നു.