കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് – മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി

പയ്യന്നൂർ : ഉത്തരകേരളത്തിൽ ആദ്യമായി വിദ്യാർത്ഥികൾക്ക് വിവിധ ശാസ്ത്ര ആശയങ്ങൾ, സിദ്ധാന്തങ്ങൾ , തത്വങ്ങൾ എന്നിവയെക്കുറിച്ച് മികച്ച അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പയ്യന്നൂർ ഐ.എസ്.ഡി സീനിയർ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ വിശാലമായ ഓപ്പൺ ഓഡിറ്റോറിയത്തിൽ മെഗാ സയൻസ് ആൻറ് ടെക് സ്റ്റേജ് ഷോ അരങ്ങേറി .