വെടിക്കെട്ട് അപകട മരണം കൂടിയത് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ
കാസർകോട് ജില്ലയിലെ ആരോഗ്യ മേഖലയിൽ ദുരിതങ്ങൾ ഏറുമ്പോഴും സർക്കാരും അധികാരികളും നോക്കുകുത്തിയായി നിൽക്കുന്നത് അത്യന്തം അപലപനീയമാണെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ. ജില്ലയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത വിളിച്ചോതുന്ന അവസാനത്തെ ഉദാഹരണമാണ് നീലേശ്വരം ശ്രീ അഞ്ഞൂറ്റമ്പലം വീരർകാവ് ദേവസ്വം വെടിക്കെട്ടിൽ അഞ്ച് ജീവനുകൾ പൊലിയാൻ ഇടവന്നത്. തീ പൊള്ളലേറ്റ