രണ്ടു വയസ്സുകാരൻ മയൂഖ് മിഥുന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന്റെ അപൂർവ്വ നേട്ടവുമായി രണ്ടു വയസ്സുകാരൻമയൂഖ് മിഥുൻ. ഐഡന്റിറ്റിഫിക്കേഷൻ ഓഫ് കാറ്റഗറി വിഭാഗത്തിലാണ് മയൂഖ് മിഥുൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന് അർഹനായത്. കപ്പലിൽ ഉദ്യോഗസ്ഥനായ ബേക്കൽ തൃക്കണ്ണാട്ടെ മിഥുൻ പട്ടത്താനത്തിന്റെയും നീലേശ്വരം കൊഴുന്തിലിലെ ഹർഷനയുടെയും മകനാണ് ഈ കൊച്ചു മിടുക്കൻ.