നീലേശ്വരം മന്നൻപുറത്തുകാവ് അരമന നായരച്ചൻ പേരോൽ ശ്രീഗോപാലകൃഷ്ണ ക്ഷേത്രം സന്ദർശിച്ചു

നീലേശ്വരം : മന്നൻപുറത്തുകാവിലെ അരമന നായരച്ചനും പ്രമുഖനായ ആധ്യാത്മിക ആചാര്യനും പ്രഭാഷകനുമായ എ കെ ബി നായർ പേരോൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം സന്ദർശിച്ചു. ശ്രീരാമനവമിയോടനുബന്ധിച്ചായിരുന്നു സന്ദർശനം. വസന്തോത്സവം നടന്നു വരുന്ന ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ ഇദ്ദേഹത്തിന് ആചാര്യപരവും ഭക്തിനിർഭരവുമായ സ്വീകരണം നൽകി. ഇതാദ്യമായാണ് ഇദ്ദേഹം ക്ഷേത്രത്തിലെത്തിയത്. എൻ ഗണപതി