കണ്ണീരണിയിച്ച് മാണിക്കൻ :വയൽമുറ്റ ചർച്ച നവ്യാനുഭവമായി

കരിവെള്ളൂർ: പ്രശസ്ത നോവലിസ്റ്റ് ലളിതാംബിക അന്തർജനത്തിൻ്റെ 'മാണിക്കൻ 'എന്ന കഥയെക്കുറിച്ച് പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ചർച്ച സംഘടിപ്പിച്ചു.വളർത്തുമൃഗങ്ങളെ തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെ കരുതി അവരെ പേരിട്ട് വിളിച്ച് ഓമനിച്ച് പോറ്റിയിരുന്ന ഒരു കാലത്തെക്കുറിച്ച് കാലിച്ചാനടുക്കം ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകനും കവിയുമായ കലിയാന്തിൽ നാരായണൻ്റെ അവതരണം ഗൃഹാതുരത്വമുണർത്തി. സ്വന്തം മാതാ പിതാക്കളെ