ചെറിയ പെരുന്നാളിന് സമ്മാനമായി കിട്ടിയ തുക മഹേഷ് ചികിത്സാ ഫണ്ടിലേക്ക് നൽകി കുരുന്നുകൾ മാതൃകയായി
നിടുങ്ങണ്ടയിലെ കെ മഹേഷ് ചികിത്സ ധനസഹായത്തിലേക്ക് നിടുങ്ങണ്ടയിലെ കുരുന്നുകൾ അവർക്ക് കിട്ടിയ പെരുന്നാൾ തുക ചികിത്സ കമ്മിറ്റിക്ക് നൽകി മാതൃകയായി.ചികിത്സകമ്മിറ്റി ട്രഷറർ നിടുങ്ങണ്ടയിലെ സമദ് ഹാജിയുടെ പേരമക്കളായ റയ്ഹാൻ റാഷിദ്,മുഹമ്മദ് റാഷിദ്, അലി ഹൈസിൻ റാഷിദ് എന്നിവരാണ് ചെറിയ പെരുന്നാളിന് കിട്ടിയ തുക ചികിത്സ ഫണ്ടിലേക്ക് സംഭാവന നൽകിയത്