മഹാത്മാജി വാർഡ് കുടുംബ സംഗമം രമേശൻ കരുവാചേരി ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് മണ്ഡലം കാഞ്ഞങ്ങാട് നഗരസഭയിലെ ഇരുപത്തിമൂന്നാം വാർഡ് കോൺഗ്രസ് മേനികോട്ടു സംഘടിപ്പിച്ച മഹാത്മാജി വാർഡ് കുടുംബ സംഗമം സേവാദൾ ബോർഡ് സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പിബാലകൃഷ്ണൻ അധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഉമേശൻ വെളുർ മുഖ്യപ്രഭാഷണം നടത്തി.