എം വി ഗീതാമണി സ്മാരക പ്രഥമ റിഡേഴ്സ് അവാർഡ് ശബരീനാഥിന്
കരിവെള്ളൂർ കൂക്കാനം ഗവ:യു.പി സ്കൂൾ ഏർപ്പെടുത്തിയ മികച്ച വായനക്കാർക്കുള്ള പ്രഥമ അവാർഡ് പി.ശബരീനാഥ് നേടി. അനുശ്രീ എ.കെ, ശിവഗംഗ.എച്ച് എന്നിവർ പ്രത്യേക ജൂറി പുരസ്കാരത്തിനർഹരായി. പോയ വർഷം വായിച്ച പുസ്തകങ്ങൾ, മറ്റ് ആനുകാലികങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ആസ്വാദന കുറിപ്പും അഭിമുഖവും പരിഗണിച്ചാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. എഴുത്തുകാരായ