ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകളിൽ രണ്ട് മാസം വായന വെളിച്ചം

കാഞ്ഞങ്ങാട്: കുട്ടികളുടെ അവധിക്കാല വായനയെ പരിപോഷിപ്പിക്കാൻ ഹൊസ്ദുർഗ് താലൂക്കിൽ 'വായന വെളിച്ചം'. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിലാണ് കുരുന്നുകളിൽ വായനയുടെ രസം നിറയ്ക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചത്. മധ്യവേനൽ അവധിക്കാലമായ ഏപ്രിൽ, മെയ് മാസങ്ങളിൽ കുട്ടികളെ അക്ഷരത്തോടും വായനയോടും ചേർത്തു നിർത്താനുള്ള നൂതനമായ പരിപാടികളാണ് നടപ്പിലാക്കുക.കുട്ടികളെ വായനയുടെ വിശാല