സഹോദരന്റെ ഭാര്യവീട്ടിൽ നിന്നും യുവതിയെ കാണാതായി
സഹോദരന്‍റെ ഭാര്യാവീട്ടിലെത്തിയ യുവതിയെ കാണാതായി.മംഗലാപുരം കുദ്രോളി സ്വദേശിനി നിലാഫറി (30)നെയാണ് മാര്‍ച്ച് 28 മുതല്‍ കാണാതായത്. സഹോദരന്‍ അഹമ്മദ് നല്‍കിയ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സഹോദരൻ കബീറിന്റെ കുമ്പള ബംബ്രാണയിലെ ഭാര്യവീട്ടിലേക്ക് വന്നതായിരുന്നു നിലാഫർ.എന്നാൽ മാര്‍ച്ച് 28മുതൽ നിലോഫറിനെ കാണാതാവുകയായിരുന്നു.