വൈകാരിക മുഹൂർത്തങ്ങളോടെ കെ പി കണ്ണൻ മാസ്റ്ററെ ആദരിച്ചു
ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ ചിത്രകലാധ്യാപകനായിരുന്ന കെ പി കണ്ണൻ മാസ്റ്ററുടെ ആദരിക്കൽ ചടങ്ങ് വൈകാരിക മുഹൂർത്തങ്ങളാൽ സമ്പന്നമായി. അധ്യാപക ദിനത്തിൽ കണ്ണൻ മാസ്റ്ററുടെ വീട്ടിലായിരുന്നു ആദരിക്കൽ ചടങ്ങ് ഒരുക്കിയത്. ആദരവ് ഏറ്റുവാങ്ങുമ്പോൾ ഓർമ്മകളുടെ കടലിരമ്പത്തിൽ കണ്ണൻ മാസ്റ്റർ വിതുമ്പി. ചിത്രകലാധ്യാപകൻ, കരകൗശല വിദഗ്ധൻ, നാടക