കോട്ടപ്പുറം വൊകേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം
കോട്ടപ്പുറം വൊകേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറത്തിന്റെ അധ്യക്ഷതയിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഭാർഗവി ഉദ്ഘാടനം ചെയ്തു. നീലേശ്വരം പോലീസ് സ്റ്റേഷൻ എസ് ഐ രതീഷ്, എ എസ് ഐ രാജേഷ്, അമുത ഭായ് എന്നിവർ സംസാരിച്ചു.