കരുവാച്ചേരിയിൽ അണ്ടർ പാസ്സ്‌വേ അനുവദിക്കണം: ഷജീർ 

നീലേശ്വരം:ദേശീയപാത നവീകരിക്കുമ്പോൾ കരുവാച്ചേരി പെട്രോൾ പമ്പിന് സമീപം അണ്ടർ പാസ്സ്‌വേ അനുവദിക്കണമെന്ന് നീലേശ്വരം നഗരസഭ 32 അവാർഡ് കൗൺസിലർ ഇ ഷജീർ ജില്ലാ കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കരുവാച്ചേരി മന്ദംപുറം, കൊയാമ്പുറം, കോട്ടപ്പുറം, തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾക്ക് എളുപ്പത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരാൻ കഴിയുന്നത് കരുവാച്ചേരി വഴിയാണ്.