ആവശ്യങ്ങളെല്ലാം നടത്തിതരാമെന്ന് അദാലത്തിൽ മന്ത്രിയുടെ ഉറപ്പ്; മുഹമ്മദലി റാണ സന്തോഷത്തിലാണ്

സർക്കാരിൻറെ കരുതലും കൈത്താങ്ങും അനുഭവിച്ചറിഞ്ഞ മംഗല്‍പാടിയിലെ മുഹമ്മദലി റാണ സന്തോഷത്തിലാണ്. ഇരു കാലുകളും തളര്‍ന്ന മുഹമ്മദലി സുഹൃത്തുക്കളുടെ സഹായത്തിലാണ് അദാലത്തിനെത്തിയത്. വീല്‍ ചെയറിലിരിക്കുന്ന മുഹമ്മദലിയെ കാണാന്‍ കായികം ന്യൂനപക്ഷ ക്ഷേമം വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ മഞ്ചേശ്വരം താലൂക്ക് അദാലത്ത് വേദിയിൽ നിന്ന് താഴേക്ക് ഇറങ്ങി വന്നു. വീടും