ആസ്വാദകർക്ക് ഹരമായി ബാവുൽ സംഗീതവും ഗീതാഞ്ജലിയും
കരിവെള്ളൂർ : ആസ്വാദകർക്ക് ഹരമായി ബാവുൽ സംഗീതവും ഗീതാഞ്ജലിയും. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ സന്തോഷ് കാന അവതരിപ്പിച്ച സംഗീത തീർഥയാത്ര നവ്യാനുഭവമായി. വടക്കുമ്പാട് ഗ്രാമത്തിലെ വീട്ടു മുറ്റത്ത് വിശ്വ മഹാകവി രവീന്ദ്ര നാഥ ടാഗോറിൻ്റെ ഗീതാഞ്ജലി നാടോടി കലാരൂപമായ ബാവുൽ സംഗീതത്തിൻ്റെ പശ്ചാത്തലത്തിൽ ഭാവഗീതങ്ങളായി പെയ്തിറങ്ങുകയായിരുന്നു. കരിവെള്ളൂർ സ്വദേശിയും