കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ

നീലേശ്വരം:കരിന്തളം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ട് പേരെ നീലേശ്വരം എസ് ഐ കെ വി രതീശനും സംഘവും അറസ്റ്റ് ചെയ്തു. കൊല്ലംപാറ വാളൂരിലെ പ്രസാദിന്റെ ഭാര്യ എ.വി. രമ്യ , കണ്ണൂർ സ്വദേശിയും നീലേശ്വരത്ത് താമസക്കാരനുമായ ഷിജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.