“കാരക്കുളിയൻ ” തെയ്യം കലാകാരന്മാരുടെ പൊള്ളുന്ന ജീവിത യാഥാർത്ഥ്യം

നീലേശ്വരം: അംബികാസുതൻ മാങ്ങാടിന്റെ "കാരക്കുളിയൻ " എന്ന ചെറുകഥാ സമാഹാരം തെയ്യം കലാകാരന്മാരുടെ പൊളളുന്ന ജീവിത യാഥാർത്ഥ്യം പച്ചയായി വരച്ചുകാട്ടുന്ന കൃതിയാണെന്ന് കൊട്രച്ചാൽ ഗാലക്സിഗ്രന്ഥാലയം വിലയിരുത്തി. ഭക്തിയുടെ പാരമ്യത്തിൽ തെയ്യത്തിന്റെ ദൈവിക രൂപത്തെ മാത്രം ആരാധിക്കുന്ന നമ്മൾക്ക് മുന്നിൽ അവരുടെ യാതനയും വേദനയും കഥയിലൂടെ പറഞ്ഞു തരുന്ന കൃതിയാണിതെന്ന്