കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപ്പാത: കർണ്ണാടകയ്ക്കും കേന്ദ്രത്തിനും റെയിൽവേ ബോർഡിനും നിവേദനം നൽകാൻ കർമ്മ സമിതി
കാഞ്ഞങ്ങാട്:സർവ്വേ പൂർത്തിയാവുകയും ആദായകരമെന്ന് കണ്ടെത്തുകയും ചെയ്ത കാഞ്ഞങ്ങാട്-പാണത്തൂർ-കാണിയൂർ 91കിലോമീറ്റർ റെയിൽപ്പാത യാഥാർത്ഥ്യമാക്കാൻ കർണ്ണാടക സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 17 ന് പെരിയ കല്ലിയോട്ടെത്തുന്ന കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് നിവേദനം സമർപ്പിക്കാൻ കാണിയൂർപ്പാത കർമ്മ സമിതി യോഗം തീരുമാനിച്ചു. വിഷയം കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മറ്റ് മന്ത്രിമാരുടെയും