കെ.സി.സി.പി. എല്ലിന് വീണ്ടും അംഗീകാരം:അംഗീകൃത മൂലധനം 30 കോടിയായി ഉയർത്തി
കണ്ണൂർ: പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയ പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി.എൽ ന്റെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം തേടിയെത്തി. ഇന്നലെ നടന്ന മന്ത്രിസഭായോഗത്തിൽ കമ്പനിയുടെ അംഗീകൃത മൂലധനം 4 കോടി രൂപയിൽ നിന്നും 30 കോടി രൂപയായി ഉയർത്താൻ തീരുമാനിച്ചു. ഇത് കമ്പനിയുടെ തുടർന്നങ്ങോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകും.