പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാസർകോട്:പെരുബള പുഴയിൽചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.നായൻമാർ മൂല പടിഞ്ഞാറെമൂലയിലെ ഷെറീഫിൻ്റെ (45) മൃതദേഹമാണ് കാസർകോട് അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ ആർ. ഹർഷയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ നടത്തിയ തിരച്ചിൽ കണ്ടെത്തിയത് ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ഇയാൾ പുഴയിലേക്ക് ചാടിയത്.