ഐടിഐ തിരഞ്ഞെടുപ്പിൽ മത്സരിച്ച വിദ്യാർത്ഥിയെ ആക്രമിച്ച ആറ് സഹപാഠികൾക്കെതിരെ കേസ്
കാസർകോട്: കാസർകോട് ഗവൺമെൻറ് ഐടിഐയിൽ ട്രൈയിനീസ് കൗൺസിലിലേക്ക് മത്സരിച്ച വിദ്യാർത്ഥിയെ സഹപാഠികൾ ആക്രമിച്ചു. സംഭവത്തിൽ ആറു സഹപാഠികൾക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു. ഐടിഐ വിദ്യാർത്ഥി മൂന്നാംമൈലിലെ വലിയടുക്കം ഹൗസിൽ രാധാകൃഷ്ണന്റെ മകൻ ടി വിഷ്ണു (18)വിനെയാണ് ആക്രമിച്ചത്. സംഭവത്തിൽ വിദ്യാർത്ഥികളായ മുഷ്ഫീക്ക്, മുഹമ്മദ് നിസാൻ, ഇംതിയാസ്, അബൂബക്കർ സിദ്ദിഖ്,