കാറുകൾക്ക് മുകളിൽ മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

കാഞ്ഞങ്ങാട് : പുതിയകോട്ട പള്ളിക്കു സമീപം നിർത്തിയിട്ട കാറുകൾക്കുമുകളിൽ കൂറ്റൻ മരം പൊട്ടി വീണ് കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്കാണ് അപകടം ഉണ്ടായത്. രണ്ട് സ്വിഫ്റ്റ് കാറുകളാണ് തകർന്നത്. മഖാമിന് സമീപത്തെ വലിയ ആൽമരമാണ് പാടെ പൊട്ടിവീണത്. വ്യാപാര സ്ഥാപനങ്ങളും വീടുകളും സമീപത്തുണ്ടെങ്കിലും മറ്റ് അപകടങ്ങൾ