പുസ്തകങ്ങളുമായി വീടുകളിലേക്ക്

നീലേശ്വരം: വായനയുടെ വിശാലലോകം തുറക്കാൻ പുസ്തകങ്ങളുമായി വീടുകളിലേക്ക്. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ വായന വസന്തം പദ്ധതിയുടെ ഭാഗമായാണ് വീട്ടിലേക്ക് ഒരു പുസ്തകം പരിപാടി ആരംഭിച്ചത്.പട്ടേന ജനശക്തി വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിലുള്ള വീട്ടിലേക്ക് ഒരു പുസ്തകം പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.