നീലേശ്വരം ബീവറേജസിന് ഇന്ന് അവധി
കവർച്ച നടന്നതിനെത്തുടർന്ന് സ്റ്റോക്കെടുപ്പ് നടത്തേണ്ടതിനാൽ ഇന്ന് നീലേശ്വരം ബീവറേജസ് കോർപ്പറേഷൻ അവധിയായിരിക്കുമെന്ന് മാനേജർ മനോജ് കുമാർ അറിയിച്ചു
കവർച്ച നടന്നതിനെത്തുടർന്ന് സ്റ്റോക്കെടുപ്പ് നടത്തേണ്ടതിനാൽ ഇന്ന് നീലേശ്വരം ബീവറേജസ് കോർപ്പറേഷൻ അവധിയായിരിക്കുമെന്ന് മാനേജർ മനോജ് കുമാർ അറിയിച്ചു
കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴയിൽ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലും, കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ അതി തീവ്രമഴയ്ക്കുള്ള റെഡ് അലെർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് ഇന്ന് നാലു മണി മുതൽ നാളെ രാവിലെ 10 മണി വരെ നൽകിയിട്ടുള്ള സാഹചര്യത്തിലും, മുൻകരുതൽ
ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 15, 2024 തിങ്കളാഴ്ച) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് വാർഷിക പൊതുയോഗം നടക്കുന്നതിനാൽ മെയ് 27ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ വ്യാപാരസ്ഥാപനങ്ങക്ക് അവധി ആയിരിക്കും.
താപ തരംഗത്തെ തുടർന്ന് സംസ്ഥാനത്തെ അംഗൻവാടികൾക്ക് ഒരാഴ്ചത്തെ അവധി നൽകി സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പാണ് അവധി പ്രഖ്യാപിച്ചത്. കുട്ടികൾക്കുള്ള പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണമെന്നും നിർദ്ദേശം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 26ന് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വേതനത്തോടു കൂടി അവധി. വാണിജ്യ, വ്യവസായ, വ്യാപാര, ഐടി, തോട്ടം മേഖലകൾക്ക് നിർദ്ദേശം ബാധകമാണെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.
ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു. ശുപാർശയ്ക്ക് അംഗീകാരം നൽകുന്നതോടെ പ്രാബല്യത്തിൽ വരും. നിലവിൽ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയുമാണ് പ്രവർത്തി ദിവസം. പുതിയ ശുപാർശയ്ക്ക് അംഗീകാരം വരുന്നതോടെ