കോടതി ഉത്തരവ് ലംഘിച്ച് ഗാനമേള നടത്തിയ ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസ്
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാത്രിയിൽ ഗാനമേള നടത്തി പൊതു ജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിന് ക്ഷേത്ര ഭാരവാഹികൾക്കും മൈക്ക് ഓപ്പറേറ്റർമാർക്കും എതിരെ പരിയാരം പോലീസ് കേസെടുത്തു. പരിയാരംപുളിയൂൽ വണ്ണാം വച്ചികാവ് ക്ഷേത്രം ഭാരവാഹികളായ പി.ഗോവിന്ദൻ ,സി.വി.ജനാർദ്ദനൻ, മൈക്ക് ഓപ്പറേറ്റർമാരായ തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ എം.രാജീവൻ, പിലാത്തറ സിഎംനഗറിലെ ജസ്റ്റിൻ ഷാജി എന്നിവർക്കെതിരെയാണ് പരിയാരം