മംഗലംകളിയുടെ നാട്ടിൽ നിന്നും പോയി സംസ്ഥാനതലത്തിൽ മികവോടെ ബാനം ഗവ.ഹൈസ്‌കൂൾ
ബാനം മംഗലംകളിയുടെ നാട്ടിൽ നിന്നും പോയ ബാനം ഗവ.ഹൈസ്‌കൂൾ ഹൈസ്‌കൂൾ വിഭാഗം മംഗലംകളിയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി . 17 ടീമുകളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. ഇതിൽ കൂടുതൽ പോയിന്റ് നേടിയാണ് ബാനം മികവ് പുലർത്തിയത്. കാസർകോട് ജില്ലയിലെ മാവില - മലവേട്ടുവ സമുദായത്തിന്റെ തനതുകലാരൂപമായ മംഗലംകളി ഇത്തവണയാണ്