ചൂതാട്ടം പിടികൂടാൻ എത്തിയ പോലീസിനെ തടഞ്ഞ മൂന്ന്പേർ കസ്റ്റഡിയിൽ

രാജപുരം: കോടോത്ത് ക്ഷേത്ര പരിസരത്ത് ഉത്സവത്തോടനുബന്ധിച്ച് ചൂതാട്ടം പിടികൂടിയ പോലീസ് സംഘത്തെ ഒരു വിഭാഗം തടയാൻ ശ്രമിച്ചതു സംഘർഷത്തിനിടയാക്കി. പോലീസിനെ അനുകൂലിച്ചും പ്രതിരോധിച്ചും വാക്ക് തർക്കമുണ്ടായപ്പോൾ മൂന്ന് പേരെ ബലംപ്രയോഗിച്ചു കസ്റ്റഡിയിലെടുത്തു. കോടോം എരുമക്കുളം താഴത്തെടുക്കത്തെ സുകുമാരൻ, ഉദയപുരം കോളനിയിലെ മിഥുൻ, ഉദയപുരം വാഴയിൽ ഹൗസിൽ കെ സുരേഷ്