ഗാലക്സി ഇനി ഹരിത ഗ്രന്ഥാലയം

നീലേശ്വരം:കൊട്രച്ചാൽ ഗാലക്സി ഗ്രന്ഥാലയം ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കാനും വായനാ ഇടങ്ങൾ ഹരിതമാക്കാനും തീരുമാനിച്ചു. ഗ്രന്ഥശാലാ പരിസരം വൃക്ഷതൈകളും പൂച്ചെടികളും വെച്ചു പിടിപ്പിച്ചു. ഹരിത ഗ്രന്ഥാലയ പ്രഖ്യാപന യോഗം ഗ്രന്ഥാലയത്തിൽ നടന്നു. കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ സി. രവീന്ദ്രൻ ഹരിതഗ്രന്ഥാലയ പ്രഖ്യാപനം നടത്തി.