കുടിശ്ശിക തീര്‍ക്കാതെ ഇന്ധനം തരില്ലെന്ന് പമ്പുടമകള്‍; വലഞ്ഞ് പൊലീസ്
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വലയുകയാണ് പൊലീസുകാര്‍. കുടിശ്ശിക തീർക്കാതെ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന് സ്വകാര്യ പമ്പുടമകള്‍ നിലപാടെടുത്തതോടെയാണ് പൊലീസുകാര്‍ ദുരിതത്തിലായത്. ഇന്ധനമടിച്ച വകയിൽ സ്വകാര്യ പമ്പുകള്‍ക്ക് മാർച്ച് പത്തുവരെ 28 കോടി രൂപയാണ് കുടിശികയിനത്തില്‍ കൊടുത്തു തീർക്കാനുള്ളത്. ഏപ്രിൽ ഒന്നുമുതൽ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ ഒരു