ഫുട്ബോൾ മത്സരത്തിനിടെ പടക്കം വീണ് പൊട്ടി 47 പേര്‍ക്ക് പരിക്കേറ്റ സംഭവം; സംഘാടകർക്കെതിരെ പൊലീസ് കേസ്
മലപ്പുറം അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പൊലീസ് കേസെടുത്തു. സംഘാടകസമിതിക്കെതിരെയാണ് കേസെടുത്തത്. അനുമതി ഇല്ലാതെ കരിമരുന്ന് പ്രയോഗിച്ചതിനും പടക്കം പൊട്ടിച്ചതിനു മാണ് കേസ്. അപകടത്തിനു പിന്നാലെ മത്സരം ഇന്നലെ രാത്രി പൊലീസ് ഇടപെട്ട് തടഞ്ഞിരുന്നു. സ്റ്റേഡിയം നിറഞ്ഞ് കാണികളെ പ്രവേശിപ്പിച്ചെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തിൽ