ക്ഷേത്ര സ്ഥാനികരുടെ സാമ്പത്തിക സഹായം വർദ്ധിപ്പിക്കണം : തിയ്യ മഹാസഭ

ചെറുവത്തൂർ : ആചാരസ്ഥാനികരുടെ മുടങ്ങിക്കിടക്കുന്ന കുടിശ്ശിക അടിയന്തിരമായി നൽകണമെന്നും സഹായ തുക വർദ്ധിപ്പിക്കണമെന്നും തിയ്യ മഹാസഭാ ചന്തേര യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡണ്ട് രാജൻ തായമ്പത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയോഗം തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം ഉദ്ഘാടനം ചെയ്തു.