വിവാഹ വീട്ടിലേക്കുള്ള യാത്ര അന്ത്യ യാത്രയായി..
നീലേശ്വരം: ഇന്ന് ഉച്ചയോടെ പടന്നക്കാട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങൾ മരണപ്പെട്ടത് ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ. തീർത്ഥങ്കര കണിച്ചിറയിലെ ജപ്പാനിൽ ജോലി ചെയ്യുന്ന കല്ലായി ലത്തീഫ് -ഫാത്തിമത്ത് സുഹറബി ദമ്പതികളുടെ മക്കളായ സെയിൻ റുമാൻ(9), ലെഹഖ് സൈനബ (12) എന്നിവരാണ് മരണപ്പെട്ടത്. സുഹറാബി(40) മക്കളായ ഫായിസ്