കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ പിതാവും മക്കളും തേങ്ങ കൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു
നീലേശ്വരം: കടംകൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ പിതാവും മക്കളും വീട്ടിലേക്ക് വിളിച്ചുവരുത്തി തേങ്ങ കൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചു. ഭീമനടി മണ്ഡപത്തെ ഷിജോ ദേവസ്യ (42) യെയാണ് ചിറ്റാരിക്കാൽ ആയന്നൂർ അരിമ്പയിലെ സെബാസ്റ്റ്യനും രണ്ട് മക്കളും ചേർന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തി അടിച്ചും ചവിട്ടിയും തേങ്ങ കൊണ്ട് ഇടിച്ചും പരിക്കേൽപ്പിച്ചത്.