കാസർകോട് എരിഞ്ഞിപ്പുഴയിൽ 17 കാരൻ മുങ്ങി മരിച്ചു രണ്ട് കുട്ടികളെ കാണാതായി

കാസർകോട് : കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ 17കാര മുങ്ങി മരിച്ചു. രണ്ടുപേരെ കാണാതായി. എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്റെ മകൻ റിയാസ്( 17)ആണ് മരിച്ചത്. എരിഞ്ഞിപുഴയിലെ അഷ്റഫിന്റെ മകൻ യാസിൻ (13), മജീദിന്റെ മകൻ സമദ് (13) എന്നിവരെയാണ് കാണാതായത്. ഇവർക്കായി ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിവരികയാണ്.