വിദ്യാർത്ഥിനി ബസ്സിൽ നിന്നും തെറിച്ചു വീണു ജീവനക്കാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ ശുപാർശ
നിലേശ്വരം:നീലേശ്വരം താൽക്കാലിക ബസ്റ്റാൻഡിന് സമീപത്തു വെച്ച് സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കെ എൽ79 -1560 നമ്പർ സ്വകാര്യ ബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ കാഞ്ഞങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശുപാർശ ചെയ്തു.