അഴിമതി ആരോപണം എംപിയുടെ ഓഫീസിലേക്ക്‌ വെള്ളിയാഴ്‌ച ഡിവൈഎഫ്‌ഐ മാർച്ച്‌

കാസർകോട്‌: സ്വന്തം പാർടിക്കാരിൽ നിന്നുതന്നെ അഴിമതി ആരോപണം നേരിട്ട രാജ്‌മോഹൻ ഉണ്ണിത്താനെതിരെ സമഗ്രമായ വിജിലൻസ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്‌. ആദ്യഘട്ടമായി എംപിയുടെ കാഞ്ഞങ്ങാട്‌ മാതോത്തെ വസതിയിലേക്ക്‌ വെള്ളിയാഴ്‌ച മാർച്ച്‌ നടത്തും. രാവിലെ 10ന്‌ കൊവ്വൽപള്ളിയിൽ നിന്നും മാർച്ച്‌ തുടങ്ങും. ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചതിൽ ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് സന്തതസഹചാരി