പൊതുസ്ഥലത്ത് മാലിന്യം തള്ളിയ പിക്കപ്പ് വാനും ഡ്രൈവറെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
നീലേശ്വരം: ബംഗളം റോഡ് അരികിൽ മാലിന്യം തള്ളിയ പിക്കപ്പ് വാനും ഡ്രൈവറെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.തെക്കൻ ബംഗളം ബ്ലോക്ക് ഓഫീസ് റോഡിൽ പള്ളത്തിന് സമീപത്ത് ഇന്നലെ രാത്രി മാലിന്യം തള്ളാൻ എത്തിയ ബംഗളം സൗദാ മൻസിൽ മൊയ്തുവിന്റെ മകൻ മുഹമ്മദ് കുഞ്ഞി(63)യാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.