വാതിൽ തകർത്തു മധ്യവയസ്ക്കന് നേരെ വധശ്രമം
നീലേശ്വരം:വാടക മുറിയുടെ വാതിൽ ചവിട്ടി തകർത്തു മധ്യവയസ്കനു നേരെ വധശ്രമം.ചെറുവത്തൂർ പഴയ റെയിൽവേ ഗേറ്റിന് സമീപം വാടക മുറിയിൽ താമസിക്കുന്ന കാസർഗോഡ് കുമ്പഡാജെ സ്വദേശി കെ കുഞ്ഞഹമ്മദ്ന് (59) നേരെയാണ് വധശ്രമം ഉണ്ടായത്.സംഭവത്തിൽ ചെറുവത്തൂരിലെ ജോൺസന്റെ മകൻ ജോബിക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് സംഭവം