അജാനൂർ ലയൺസ് ക്ലബ്ബിൽ ഡിസ്ട്രിക്റ്റ് ഗവർണർ ഔദ്യോഗിക സന്ദർശനം നടത്തി.
കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്റ്റ് 318 - ഇ യുടെ ഗവർണർ കെ.വി രാമചന്ദ്രൻ അജാനൂർ ലയൺസ് ക്ലബ്ബിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇതോടനുബന്ധിച്ച് നടത്തിയ യോഗത്തിൽ പ്രസിഡൻ്റ് കെ.വി സുനിൽ രാജ് അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ഗവർണർ കെ.വി രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.