കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ജില്ലാ സാംസ്‌കാരിക വേദി ആദരിച്ചു

ചെറുവത്തൂർ :രാഷ്ട്രീയ -സാമൂഹ്യ -സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ കാസർകോട് ജില്ലാ സാംസ്‌കാരിക വേദി ആദരിച്ചു. ചെറുവത്തൂർ മഹാത്മാ സ്റ്റഡി സെന്ററിന്റെ സഹകരണത്തോടെ നടത്തിയ ആദരിക്കൽ ചടങ്ങ് കവി രവി ബന്തടുക്ക ഉദ്ഘാടനം ചെയ്തു. ടി വി വിജയൻ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ആദരിച്ചു.