സിപിഎം സമ്മേളനം സമാപനത്തിന്അരലക്ഷം പേരെത്തും; കേന്ദ്രീകരിച്ച പ്രകടനമില്ല
കാഞ്ഞങ്ങാട്: സിപിഐ എം ജില്ലാസമ്മേളനത്തിന്റെ സമാപന പൊതുയോഗം വെള്ളി വൈകിട്ട് അഞ്ചിന് നോർത്ത് കോട്ടച്ചേരിയിൽ സീതാറാം യച്ചൂരി- കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ നടക്കും. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. അരലക്ഷം പ്രവർത്തകർ പൊതുയോഗത്തിനെത്തും. കേന്ദ്രീകരിച്ച പ്രകടനമില്ല. വാഹനത്തിൽ നിന്ന് ഇറങ്ങി ചെറുപ്രകടനമായി പൊതുസമ്മേളന നഗരിയിലേക്ക്