കാസർകോട് വികസന പാക്കേജിൽ വിവിധ പദ്ധതികൾക്കായി – 16.98 കോടി രൂപ അനുവദിച്ചു; മയ്യിച്ച വീരമലക്കുന്ന് റോഡിന് 499 ലക്ഷം രൂപ

കാസർകോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ സ്‌കൂളുകളുടെയും, റോഡുകളുടെയും, ഫയർ ആൻഡ് റെസ്ക്യൂ സ്‌റ്റേഷൻ, സ്പോർട്സ് ബിൽഡിംങ് കോംപ്ലക്‌സ് എന്നിവയുടെ നിർമ്മാണത്തിനുമായി 16.9833 കോടി രൂപയ്ക്ക് ഭരണാനുമതിയായി. ചെമ്മനാട് പഞ്ചായത്തിലെ ജി യു പി എസ് ചെമ്പരിക്ക സ്കൂളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 179.15 ലക്ഷം രൂപയും,