The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: death

Obituary
കാഞ്ഞങ്ങാട്ട് ഹോട്ടൽ മുറിയിൽ മടിക്കൈ സ്വദേശി യുവാവ് മരിച്ച നിലയിൽ

കാഞ്ഞങ്ങാട്ട് ഹോട്ടൽ മുറിയിൽ മടിക്കൈ സ്വദേശി യുവാവ് മരിച്ച നിലയിൽ

ഹോട്ടൽ മുറിയിൽ മടിക്കൈ സ്വദേശിയായ യുവാവിനെ തലയിൽ മുറിവേറ്റ പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോട്ട വിനായക ജംഗ്ഷന് സമീപത്തെ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടത്. മടിക്കൈ മേക്കാട്ട് സ്കൂളിന് സമീപത്തെ അരീക്കര അനൂപ് (33) ആണ് മരിച്ചത്. മൃതദേഹത്തിനരികിൽ രക്തം ഒഴുകിയ നിലയിൽ കണ്ടെത്തിയിരുന്നു. അനൂപ്

Kerala
ബെംഗളുരുവിൽ ബൈക്ക് ഡിവൈഡറിലിടിച്ച് നിയന്ത്രണം തെറ്റി മറിഞ്ഞു; രണ്ട് മലയാളികൾ മരിച്ചു

ബെംഗളുരുവിൽ ബൈക്ക് ഡിവൈഡറിലിടിച്ച് നിയന്ത്രണം തെറ്റി മറിഞ്ഞു; രണ്ട് മലയാളികൾ മരിച്ചു

ബെംഗളുരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആൽബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാർ എസ് (25) എന്നിവരാണ് മരിച്ചത്.ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും നിംഹാൻസിലുമായാണ് മൃതദേഹങ്ങൾ ഉള്ളത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.

Others
മാതൃഭൂമി സബ്ബ് എഡിറ്റർ പി.പി.ലിബീഷ്കുമാറിൻ്റെ പിതാവ് അന്തരിച്ചു

മാതൃഭൂമി സബ്ബ് എഡിറ്റർ പി.പി.ലിബീഷ്കുമാറിൻ്റെ പിതാവ് അന്തരിച്ചു

മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ സബ് എഡിറ്റർ പി.പി. ലിബീഷ് കുമാറിൻ്റെ അച്ഛൻ കാലിക്കടവ് ഏച്ചിക്കൊച്ചൽ പരിയാരത്ത് പി.രാഘവൻ നായർ (75) അന്തരിച്ചു. റിട്ട. അധ്യാപകനാണ്. ഭാര്യ: പി.പി. കമലാക്ഷി. മറ്റുമക്കൾ: പി.പി. ലജിൻ ലാൽ. മരുമകൾ: വി.വി. ഷീജ.

Kerala
രാഹുൽ ഗാന്ധി വയനാട്ടിൽ; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ സന്ദർശനം

രാഹുൽ ഗാന്ധി വയനാട്ടിൽ; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ സന്ദർശനം

മാനന്തവാടി: വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി എം പി. ഇന്ന് പുലർച്ചെ റോഡ് മാർഗ്ഗമാണ് രാഹുൽ വായനാട്ടിലെത്തിയത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീടാണ് അദ്ദേഹം ആദ്യം സന്ദർശിച്ചത്. ഏഴ് മണിയോടെയാണ് അദ്ദേഹം അജീഷിന്റെ വീട്ടിലെത്തിയത്. രാഹുൽ ഗാന്ധി

Kerala
കാസർകോട് പെരിയയിൽ കാർകുഴിയിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു

കാസർകോട് പെരിയയിൽ കാർകുഴിയിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു

കാസർകോട് പെരിയ ദേശീയപാതയിൽ കാർക്കുഴിയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരണപ്പെട്ടു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തായ്യന്നൂരിലെ രാജേഷ് 42 രഘുനാഥ് 52 എന്നിവരാണ് മരണപ്പെട്ടത്.പെരിയയിൽ വയനാട്ടുകുലവൻദൈവം കെട്ട് മഹോത്സവം കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്ക് ഇവർ സഞ്ചരിച്ച കാർമറിയുകയായിരുന്നു.

Kerala
ചെറുപുഴയിൽ സുഹൃത്തിൻറെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു

ചെറുപുഴയിൽ സുഹൃത്തിൻറെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു

വാക്കേറ്റത്തിനിടയിൽ സുഹൃത്തിൻറെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പെരുമ്പട്ട മൗക്കോട്ടെ പ്രദീപനാണ് കൊല്ലപ്പെട്ടത് സുഹൃത്ത് റെജിയാണ് പ്രദീപിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ഇന്ന് രാത്രി 7 മണിയോടെയാണ് സംഭവം. ഒരുമിച്ചുണ്ടായിരുന്ന ഇവർ തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിനിടയിൽ റെജി പ്രദീപിൻ്റെ വയറ്റത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു

Obituary
ഓട്ടോറിക്ഷ ഡ്രൈവർ വീട്ടിന്റെ ചായ്പ്പിനകത്ത് തൂങ്ങിമരിച്ചു.

ഓട്ടോറിക്ഷ ഡ്രൈവർ വീട്ടിന്റെ ചായ്പ്പിനകത്ത് തൂങ്ങിമരിച്ചു.

നീലേശ്വരം ബസ്റ്റാന്റിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ പേരോല്‍ വട്ടപ്പൊയിലിലെ ഭാസ്‌ക്കരന്‍-ബാലാമണി ദമ്പതികളുടെ മകന്‍ പാണ്ട്യാട്ട് ഹൗസില്‍ പ്രദീപന്‍(42) ആണ് വീട്ടിനകത്ത് തൂങ്ങിമരിച്ചത്. ഭാര്യ: അനിത. മകള്‍: നക്ഷത്ര(പ്ലസ്ടുവിദ്യാര്‍ത്ഥിനി), കിഷന്‍(വിദ്യാര്‍ത്ഥി), നീലേശ്വരം എസ്‌ഐ മധുസൂദനന്‍ മടിക്കൈ ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

Obituary
കാലിച്ചാമരം കുണ്ടൂരിലെ  അപ്പൂഞ്ഞി അന്തരിച്ചു

കാലിച്ചാമരം കുണ്ടൂരിലെ അപ്പൂഞ്ഞി അന്തരിച്ചു

കരിന്തളം കാലിച്ചാമരം കുണ്ടൂരിലെ വാഴക്കോടൻ രാമന്റേയും കണ്ണോത്ത് പടിഞ്ഞാറെവീട്ടിൽ പാട്ടിയുടേയും മകൻ അപ്പൂഞ്ഞി( 67 ) അന്തരിച്ചു. ഭാര്യ: സരസ്വതി (പരപ്പ ). മക്കൾ: അനീഷ്, സിനീഷ് (ഇരുവരും ദുബായ്), വിനീഷ് (ആർമി ), മരുമക്കൾ: ശാരിക ( മേലാഞ്ചേരി), അശ്വതി (ചേലക്കാട് ), ആരതി ( പറക്ക്ളായി),

Obituary
കാഞ്ഞങ്ങാട്ട് അമ്മയെയും ഭാര്യയേയും വിഷം കൊടുത്തുകൊന്നു ശേഷം  യുവാവ് തൂങ്ങിമരിച്ചു.

കാഞ്ഞങ്ങാട്ട് അമ്മയെയും ഭാര്യയേയും വിഷം കൊടുത്തുകൊന്നു ശേഷം യുവാവ് തൂങ്ങിമരിച്ചു.

കാഞ്ഞങ്ങാട് ടൗണിൽ വാച്ച് റിപ്പയറിങ് കട നടത്തുന്ന സൂര്യപ്രകാശ്, ഭാര്യ ലീന, അമ്മ ഗീത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞങ്ങാട് റെയിൽവെ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ വാടകക്വാട്ടേഴ്സിലാണ് മുന്നുപേരേയും മരിച്ചനിലയിൽ കണ്ടത്. അമ്മയെയും ഭാര്യയെയും വിഷം കൊടുത്ത് കൊന്നശേഷം സൂര്യപ്രകാശ്  തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഹൊസ്ദുർഗ്

Others
പാളം മുറിച്ച് കടക്കുന്നതിനിടെ  വയോധികൻ ട്രെയിൻ തട്ടി മരിച്ചു.

പാളം മുറിച്ച് കടക്കുന്നതിനിടെ വയോധികൻ ട്രെയിൻ തട്ടി മരിച്ചു.

കാഞ്ഞങ്ങാട് : വീട്ടിലേക്ക് നടന്ന് പോകുന്ന വഴിയിലെ പാളം മുറിച്ച് കടക്കുന്നതിനിടെ വയോധികൻ ട്രെയിൻ തട്ടി മരിച്ചു. കൊളവയൽ പൊയ്യക്കരമുണ്ടവളപ്പിലെ വിദ്യാധരൻ (65) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.45 ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിന് സമീപം പാളത്തിൽ ട്രെയിൻ തട്ടിയ നിലയിൽ കാണപ്പെട്ടത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയിലിൽ

error: Content is protected !!
n73