പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ അന്തരിച്ചു.
കരിവെള്ളൂർ: പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ ചെമ്പൂക്കാവ് ധന്യശ്രീയിൽ പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ(96) അന്തരിച്ചു. എറണാകുളത്തെ സാന്ത്വന പരിചരണകേന്ദ്രത്തിൽ ബുധനാഴ്ച പുലർച്ചെ 1.15 -നായിരുന്നു അന്ത്യം. വിദ്യാഭ്യാസ വിദഗ്ധൻകൂടിയായിരുന്ന അദ്ദേഹം എം.ആർ.സി. എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താക്കളിലൊരാളായ എം.ആർ. ചന്ദ്രശേഖരൻ കോളേജ് അധ്യാപക