അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു

  നീലേശ്വരം: താൻ മരിച്ചാൽ അന്ത്യകർമ്മങ്ങൾ ഭംഗിയായി ചെയ്യണമെന്ന് പറഞ്ഞ് മകളെ പണം ഏൽപ്പിച്ച ശേഷം വയോധികൻ പുഴയിൽ ചാടി മരിച്ചു. കാക്കടവ് ആമത്തലയിലെ മുഹമ്മദ് സാലി 73 ആണ് കയ്യൂർ അരയാക്കടവ് പുഴയിൽ ചാടി ജീവനൊടുക്കിയത്. മടിക്കൈ മലപ്പച്ചേരിയിലെ മൂത്ത മകളുടെ വീട്ടിലായിരുന്നു മുഹമ്മദ് സാലി താമസിച്ചിരുന്നത്.