യു.ഡി.എഫ് രാപ്പകൽ സമരം – ഇടത് ദുർഭരണത്തിനുള്ള താക്കീതാകും
നീലേശ്വരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രതിവർഷം ലഭ്യമാക്കേണ്ടുന്ന വികസന ഫണ്ട് ഗണ്യമായി വെട്ടി കുറച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി ഏപ്രിൽ 4-ാം തീയ്യതി സംഘടിപ്പിക്കുന്ന രാപ്പകൽ സമരം ഇടത് ദുർഭരണത്തിനുള്ള താക്കീതായി മാറുമെന്ന് യു.ഡി.എഫ് നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി യോഗം മുന്നറിയിപ്പു നൽകി .