ഗുജറാത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം
ഗുജറാത്തിലെ പോർബന്ധറിൽ ഹെലികോപ്റ്റർ തകർന്നു. മൂന്നുപേർ മരിച്ചു. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ആണ് തകർന്നത്. പതിവ് പരിശീലന പറക്കലിനിടയാണ് അപകടം നടന്നത്. പൈലറ്റ് അടക്കം നാലുപേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. അപകടത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല, അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധ്രുവ് ഹെലികോപ്റ്റർ അപകടത്തിൽപ്പെടുമ്പോൾ പതിവ് യാത്രയിലായിരുന്നു. കരസേനയും നാവികസേനയും